Connect with us

National

മോദിയെ ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തിരഞ്ഞെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി: വന്‍ ഭൂരിഭക്ഷത്തോടെ അധികാരത്തിലെത്തിയ ബി ജെ പിയുടെ സര്‍ക്കാര്‍ രൂപവത്ക്കരണ ശ്രമങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് അഞ്ചിന് ബി ജെ പിയുടെ ഉന്നത യാഗം ചേരും. പാര്‍ലിമെന്ററി സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ നരേന്ദ്ര മോദിയെ വീണ്ടും പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കും. ബി ജെ പിയുടെ ലോക്‌സഭാ, രാജ്യസഭ എം പിമാര്‍ യോഗത്തില്‍ സംബന്ധിക്കും.

നാളെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നരേന്ദ്ര മോദി രാഷ്ട്രപതിയെ കാണും. 28ന് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി 29ന് അമ്മയെ കാണാനായി അഹമ്മദാബാദിലേക്ക് പോകും. 30നാകും സത്യപ്രതിജ്ഞ. ലോകനേതാക്കളുടെ സാന്നിധ്യം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉണ്ടാകുമെന്നാണ് സൂചന. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്ക് ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പ് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Latest