Connect with us

International

ഡൗണിംഗ് സ്ട്രീറ്റ് മുതൽ ഡൗണിംഗ് സ്ട്രീറ്റ് വരെ

Published

|

Last Updated

ലണ്ടൻ: ബ്രിട്ടന്റെ ഭരണസിരാ കേന്ദ്രമായ ഡൗണിംഗ് സ്ട്രീറ്റിൽ മൂന്ന് വർഷം മുമ്പ് ഉദിച്ച ഒരു നക്ഷത്രം ഇന്നലെ ഇടറിയ ഗദ്ഗദത്തോടെ മാഞ്ഞുപോയി. മാർഗരെറ്റ് ഹിൽഡ തച്ചാറിന് ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ തെരേസ മെയ് ആയിരുന്നു കുറഞ്ഞ കാലം മാത്രം കത്തി നിന്ന ആ നക്ഷത്രം. ഡൗണിംഗ് സ്ട്രീറ്റിൽ തുടങ്ങി അവിടെ അവസാനിച്ച തെരേസയുടെ രാഷ്ട്രീയ നാൾവഴികൾ.
2016 ജൂലൈ 13: പ്രധാനമന്ത്രിയായ ശേഷം ഡൗണിംഗ് സ്ട്രീറ്റിൽ വെച്ച് തെരേസ മെയ്‌യുടെ ആവേശകരമായ പ്രസംഗം. അനീതിയെ കത്തിക്കും, എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന രാജ്യം എന്നിങ്ങനെയുള്ള പ്രഖ്യാപനം ബ്രിട്ടന്റെ കൈയ്യടി നേടിക്കൊടുത്തു.

2017 ജനുവരി 18: ഉരുക്കു വനിതയെന്ന വിശേഷണത്തോടെ ഡെയ്‌ലി മെയിൽ പത്രത്തിന്റെ ഒന്നാം പേജ്. ബ്രിട്ടനുമായി ഒരു കരാറുമില്ലാതിരിക്കലാണ് മോശം കരാറിനേക്കാൾ നല്ലതെന്ന ബ്രക്‌സിറ്റിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശത്തെ ഉദ്ധരിച്ചായിരുന്നു പത്രത്തിന്റെ വിശേഷണം.
മെയ് 22: കാലാവധി തീരും മുമ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ബ്രക്‌സിറ്റ് നടപ്പാക്കാൻ പാർലിമെന്റിൽ കൂടുതൽ പിന്തുണ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഈ പ്രഖ്യാപനം.
ജൂൺ നാല്: ബ്രിട്ടീഷ് രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗങ്ങളുടെ പരാജയമായി ചൂണ്ടിക്കാണിക്കപ്പെട്ട തീവ്രവാദി ആക്രമണം. മൂന്ന് മാസത്തിനിടെ രാജ്യത്തെ നടുക്കിയ മൂന്നാമത്തെ ആക്രമണം.

ജൂൺ എട്ട്: തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും മെയ്ക്ക് ഭൂരിപക്ഷം ക്രമാതീതമായി കുറഞ്ഞു. ബ്രക്‌സിറ്റ് നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ട മെയ്ക്ക് മുന്നിലെത്തിയ ആദ്യ തിരിച്ചടി.
ഒക്ടോബർ മൂന്ന്: കൺസർവേറ്റീവ് പാർട്ടി ആസ്ഥാനത്തെ മെയ്‌യുടെ പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമം. നിരന്തരമായി ചുമച്ചും മറ്റും വേദിയിൽ നിന്ന് അസ്വസ്ഥത പടർത്തി. മെയ്‌യെ ഇത് മാനസികമായി ഏറെ തളർത്തി.
2018 ഡിസംബർ 17: നിർണായകമായ സാൽസ്ബർഗിലെ യൂറോപ്യൻ യൂനിയൻ ഉച്ചകോടി.

2019 ജനുവരി 19: പാർലിമെന്റിൽ വോട്ടിനിട്ട ബ്രക്‌സിറ്റ് കരാർ 202നെതിരെ 432 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഇതേതുടർന്ന് മെയ്‌ക്കെതിരെ അവിശ്വാസ പ്രമേയവുമായി ലേബർ പാർട്ടി.

മെയ് 21: ബ്രക്‌സിറ്റിൽ പുതിയൊരു കരാറുണ്ടാക്കുമെന്ന് മെയ്‌യുടെ അവകാശവാദം.
മെയ് 24: ഡൗണിംസ് സ്ട്രീറ്റിൽ വെച്ച് രാജിപ്രഖ്യാപനം.

---- facebook comment plugin here -----

Latest