Connect with us

Kerala

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായര്‍ക്കെതിരെ അറസ്റ്റ് വാറന്റ്

Published

|

Last Updated

കോഴിക്കോട്: സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സരിതാ നായര്‍ക്ക് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(മൂന്ന്) കോടതിയാണ് ജാമ്യം റദ്ദാക്കി അറ്‌സ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനിയിലെ ഫജര്‍ ഹൗസില്‍ അബ്ദുള്‍ മജീദ് നല്‍കിയ കേസിലാണ് ഉത്തരവ്. അബ്ദുള്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളര്‍ സ്ഥാപിക്കാനും സോളര്‍ ഫ്രാഞ്ചൈസി നല്‍കാനുമായി 42,70,378 രൂപ വാങ്ങി വഞ്ചിച്ചെന്നാണു കേസ്. കേസില്‍ ബിജുരാധാകൃഷ്ണനടക്കം മൂന്ന് പ്രതികളുണ്ട്. ജൂണ്‍ ആറിന് കേസ് പരിഗണിക്കും.

---- facebook comment plugin here -----

Latest