Connect with us

Kerala

തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പിണറായി വിരുദ്ധത: എന്‍കെ പ്രേമചന്ദ്രന്‍

Published

|

Last Updated

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതി രൂക്ഷവിമര്‍ശവുമായി എന്‍കെ പ്രേമചന്ദ്രന്‍. പിണറായി വിരുദ്ധതയാണു പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ നന്‍മയെ പിണറായി വിജയന്‍ തകര്‍ക്കുകയാണ്.സംഘടനയും സമ്പത്തും അധികാരവും ഉപയോഗിച്ച് എന്തും നടക്കുമെന്ന ധാര്‍ഷ്ട്യമാണ് പിണറായിക്ക്. കേരളത്തില്‍ ഇങ്ങനെയൊരു ഭരണസംവിധാനം വേണമോയെന്നു സിപിഎം പൊളിറ്റ ്ബ്യൂറോ ആലോചിക്കണം. സിപിഎം നേതാക്കള്‍ കമ്മിറ്റികളില്‍ പിണറായിയെ ഭയന്നിരിക്കുന്ന ദയനീയ അവസ്ഥയിലാണു പാര്‍ട്ടി.ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ പോയതോടെ മുതലാളിത്തതിന്റെ ദല്ലാളായി പിണറായി മാറി- പ്രേമചന്ദ്രന്‍ ആരോപിച്ചു.

Latest