ബ്രെക്‌സിറ്റ് പ്രാവര്‍ത്തികമാക്കാനായില്ല; രാജി പ്രഖ്യാപിച്ച് തെരേസാ മേയ്

Posted on: May 24, 2019 3:26 pm | Last updated: May 24, 2019 at 3:27 pm

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടനെ സ്വതന്ത്രമാക്കുന്നതിനുള്ള ബ്രെക്‌സിറ്റ് പദ്ധതി പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ രാജി പ്രഖ്യാപിച്ച്
പ്രധാന മന്ത്രി തെരേസാ മേയ്. ജൂണ്‍ ഏഴിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം രാജിവെക്കുമെന്ന് ഇന്ന് 10 ഡൗണിംഗ് സ്ട്രീറ്റിനു പുറത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ അറിയിച്ചു.

ബ്രക്‌സിറ്റ് വിഷയത്തില്‍ സ്വന്തം പാര്‍ട്ടിക്കാരെ പോലും വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ലെന്ന് തെരേസ പറഞ്ഞു. ഇതേ തുടര്‍ന്നാണ് രാജിവെക്കാന്‍ തീരുമാനിച്ചത്.