Connect with us

National

കനത്ത തോല്‍വി; രാജി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രാജിവെക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തോല്‍വിയേറ്റു വാങ്ങിയ അമേഠിയിലെ പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയില്‍ തുടങ്ങിയ രാജി മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്.

യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍, ഒഡീഷ അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്, കര്‍ണാടക പ്രചാരണ മേധാവി എച്ച് കെ പാട്ടീല്‍ എന്നിവരെല്ലാം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുലിന് കത്തയച്ചിട്ടുണ്ട്. കര്‍ണാടകയിലും ഒഡീഷയിലും കോണ്‍ഗ്രസിന് ഓരോ സീറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.

പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേരത്തെ രാജിസന്നദ്ധത അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ശനിയാഴ്ച വൈകി ചേരുന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനമെടുക്കും.