Connect with us

National

രണ്ടാം മോദി സര്‍ക്കാര്‍ 30ന് അധികാരമേല്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് വൈകീട്ട് അഞ്ചിന്‌ ചേരുന്ന അവസാന മന്ത്രിസഭാ യോഗം മന്ത്രിസഭ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കും. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുമതി തേടി ബി ജെ പി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിക്കും.

ആകെയുള്ള 543 സീറ്റുകളില്‍ 351 എണ്ണമാണ് ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ നേടിയത്. ഇതില്‍ 303ഉം ബി ജെ പി ഒറ്റക്കു നേടി. വോട്ടിംഗ് ശതമാനത്തിലും വലിയ നേട്ടമാണ് ബി ജെ പി സ്വന്തമാക്കിയത്. യു പി എക്ക് 92 സീറ്റുകളാണ് ലഭിച്ചത്. ഇതില്‍ കോണ്‍ഗ്രസിന് 52 ആണുള്ളത്.