Connect with us

Kerala

ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ തയാറാകണം; ശബരിമല പരാജയ കാരണങ്ങളില്‍ ഒന്നുമാത്രം: സി ദിവാകരന്‍

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്ത് എല്‍ ഡി എഫ് മൂന്നാ സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില്‍ വലിയൊരു കാരണം പ്രവര്‍ത്തനങ്ങളിലെ പോരായ്മയാണെന്ന് സി ദിവാകരന്‍. തന്നെ പരാജയപ്പെടുത്തുന്നതിന് സംഘടിതമായ ചില നീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഇക്കാര്യം ഇടതുപക്ഷം പരിശോധിക്കേണ്ടതുണ്ട്. വോട്ടര്‍മാരുടെ പള്‍സ് പഠിച്ച് പ്രവര്‍ത്തിക്കുന്നതില്‍ മുന്നണി സംവിധാനത്തിന് വീഴ്ചയുണ്ടായി. മുന്‍കാല നേതാക്കളെ പോലെ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ നിലവിലെ നേതാക്കളും പ്രവര്‍ത്തകരും തയാറാകണം. തെറ്റു പറ്റിയാന്‍ അത് ജനങ്ങളോടു തുറന്നു പറയാനുള്ള വിശാല മനസ്സും കാണിക്കണം. സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വേണ്ടത്ര ജനങ്ങളിലെത്തിക്കാന്‍ കഴിയാതിരുന്നതും വലിയ പോരായ്മയായി.

ശബരിമല വിഷയം തോല്‍വിക്കുള്ള പല കാരണങ്ങളില്‍ ഒന്നു മാത്രമാണെന്നും ദിവാകരന്‍ പറഞ്ഞു. വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ മുന്നണി യോഗം ചേര്‍ന്ന് എടുത്തതാണ്. അല്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ തീരുമാനമല്ല. സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് ആദ്യം പറഞ്ഞ ബി ജെ പിയും കോണ്‍ഗ്രസും പിന്നീട് നേരെ വിരുദ്ധമായ നിലപാട് സ്വീകിരിക്കുകയായിരുന്നു.

Latest