Connect with us

Sports

കോപ അമേരിക്ക ഫുട്‌ബോള്‍: ബ്രസീല്‍ ക്യാമ്പിന് തുടക്കം

Published

|

Last Updated

ടെറെസോപൊലിസ്: കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥേയരായ ബ്രസീല്‍ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പ്രമുഖ താരങ്ങള്‍ ടീമിനൊപ്പം ചേരാന്‍ വൈകും. അതേ സമയം, ഏഴ് പേരുമായി കോച്ച് ടിറ്റെ ആദ്യ ആഴ്ചയിലെ പരിശീലന സെഷന്‍ തുടങ്ങി.

പി എസ് ജി താരങ്ങളായ നെയ്മര്‍, ഡാനിയല്‍ ആല്‍വസ്, തിയഗോ സില്‍വ, മാര്‍ക്വുഞ്ഞോസ് എന്നിവര്‍ ഈ മാസം 28ന് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
എവര്‍ട്ടന്‍ വിംഗര്‍ റിചാര്‍ലിസനാണ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ താരം. എത്രയും പെട്ടെന്ന് ടീമിനൊപ്പം ചേരുക എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.

ദേശീയ ടീമിന്റെ ഭാഗമാവുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ലല്ലോ – റിചാര്‍ലിസന്‍ പറഞ്ഞു. അയാക്‌സ് ആംസ്റ്റര്‍ഡാമിന്റെ ഇരുപത്തിരണ്ടുകാരന്‍ സ്‌ട്രൈക്കര്‍ ഡേവിഡ് നാറെസും ക്യാമ്പിലുണ്ട്. ഫെര്‍നാണ്ടീഞ്ഞോ,ഗബ്രിയേല്‍ സ്, കാസിമെറോ എന്നിവര്‍ ബുധനാഴ്ചയും എഡേഴ്‌സന്‍ ഫിലിപ് ലൂയസ് ഇന്നലെയും ക്യാമ്പില്‍ ചേര്‍ന്നു.

ജൂണ്‍ ഒന്നിന് ലിവര്‍പൂളിനായി യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള ഗോള്‍ കീപ്പര്‍ അലിസന്‍, റോബര്‍ട്ട് ഫിര്‍മിനോ എന്നിവരാകും ഏറ്റവും ഒടുവില്‍ ക്യാമ്പിലെത്തുന്നവര്‍.
എട്ട് തവണ കോപ അമേരിക്കയില്‍ മുത്തമിട്ടവരാണ് ബ്രസീല്‍. ഇത്തവണ കിരീട ഫേവറിറ്റുകളായ മഞ്ഞപ്പടക്ക് ഗ്രൂപ്പ്‌റൗണ്ടില്‍ ബൊളിവിയ, വെനെസ്വല, പെറു ടീമുകളെയാണ് നേരിടേണ്ടത്.

ജൂണ്‍ 14ന് ആദ്യ മത്സരം. അതിന് മുന്നോടിയായി ഖത്വര്‍, ഹോണ്ടുറാസ് ടീമുകളുമായി സൗഹൃദ മത്സരം കളിക്കും.

Latest