മര്‍കസ് ആത്മീയ സമ്മേളനവും കാന്തപുരത്തിന്റെ റമസാന്‍ പ്രഭാഷണവും 29ന്

Posted on: May 23, 2019 6:31 pm | Last updated: May 24, 2019 at 12:35 am

കോഴിക്കോട്: വിശുദ്ധ റമസാനിന്റെ 25ാം രാവില്‍ കാരന്തൂര്‍ മര്‍കസുസ്സഖാഫാത്തിസ്സുന്നിയ്യയില്‍ നടക്കുന്ന ആത്മീയ സമ്മേളനത്തിനും ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ റമസാന്‍ പ്രഭാഷണത്തിനും ഒരുക്കങ്ങളായി. ഈ മാസം 29ന് ഉച്ചക്ക് ഒരു മണിക്ക് തുടങ്ങുന്ന ആത്മീയ സമ്മേളനം പുലര്‍ച്ചെ രണ്ട് മണി വരെ നീളും. വിശുദ്ധമായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന രാവില്‍ നടക്കുന്ന ആത്മീയ സമ്മേളനത്തിന് നാടിന്റെ നാനാഭാഗത്ത് നിന്നും പതിനായിരങ്ങള്‍ ഒത്തുചേരും.

സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് പികെഎസ് തങ്ങള്‍ തലപ്പാറ, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ത്വാഹാ തങ്ങള്‍ തളിക്കര, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചരക്കാപറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി തങ്ങള്‍ വൈലത്തൂര്‍, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം, സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എപി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, ഡോ. എപി അബ്ദുല്‍ ഹക്കീം അസ്ഹരി, റഹമ്മത്തുല്ല സഖാഫി എളമരം, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, മുഹമ്മദലി സഖാഫി വള്ളിയാട്, ശാഫി സഖാഫി മുണ്ടമ്പ്ര, മജിദ് കക്കാട്, റാഷിദ് ബുഖാരി തുടങ്ങിയവര്‍ പങ്കെടുക്കും.