Connect with us

International

മോദിയെ അഭിനന്ദിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

Published

|

Last Updated

കറാച്ചി: തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദിക്കും സഖ്യകക്ഷികള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച ഇമ്രാന്‍ ഖാന്‍ ദക്ഷിണേഷ്യയുടെ വികസനത്തിന് മോദിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നതായും പറഞ്ഞു.

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം മോദിയും പാക് ഭരണകൂടവും തമ്മിലുള്ള ബന്ധം ഒട്ടും സൗഹാര്‍ദപരമായിരുന്നില്ല. അതേ സമയം മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഊഷ്മളമായ ബന്ധം മോദി പുലര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് പാകിസ്ഥാനുമായുള്ള മോദിയുടെ നയതന്ത്രബന്ധം വഷളായി. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ബാലാകോട്ട് പ്രത്യാക്രമണം നടത്തിയതോടെ, പാകിസ്ഥാനുമായി നിരന്തരമായ നയതന്ത്രസംഘര്‍ഷത്തിലായി ഇന്ത്യ.ഈ സാഹചര്യത്തിലാണ് വീണ്ടും ഇന്ത്യയില്‍ മോദി അധികാരത്തിലെത്തുന്നത്.

---- facebook comment plugin here -----

Latest