Connect with us

Kerala

പി ജയരാജന്റെ പരാജയം തങ്ങളുടെ വിജയം: കെകെ രമ

Published

|

Last Updated

കോഴിക്കോട്: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ പരാജയത്തിലേക്ക് നീങ്ങുന്നത് തങ്ങളുടെ വിജയമെന്ന്് ആര്‍എംപി നേതാവ് കെ കെ രമ.

കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലില്‍ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങള്‍ക്ക്, താലിയറ്റുപോയ സഹോദരിമാര്‍ക്ക്, കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് ഞങ്ങളീ വിജയം സമര്‍പ്പിക്കുന്നുവെന്ന് രമ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകള്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍ നേരുന്നു എന്നും രമ പോസ്റ്റില്‍ പറയുന്നു.

Latest