Connect with us

Ongoing News

ഇന്ത്യ വീണ്ടും ജയിച്ചു: മോദി;അഭിനന്ദനവുമായി നേതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി: “ഇന്ത്യ വീണ്ടും വിജയിച്ചു”- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 345 സീറ്റില്‍ മുന്നേറ്റവുമായി തുടര്‍ച്ചയായി രണ്ടാമതും എന്‍ ഡി എ അധികാരത്തിലേറാന്‍ ഒരുങ്ങുന്നതിനിടെയുള്ള നരേന്ദ്ര മോദിയുടെ ആദ്യ പ്രതികരണമാണിത്. “ഒന്നിച്ചു നില്‍ക്കാം, എല്ലാവര്‍ക്കും വികസിക്കാം, ശക്തവും അഖണ്ഡവുമായ ഒരിന്ത്യ പടുത്തുയര്‍ത്താം.”- മോദി ട്വിറ്ററില്‍ കുറിച്ചു.

എന്‍ ഡി എ വന്‍ വിജയം ഉറപ്പിച്ചതോടെ ഓഹരി വിപണിയില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. 40,000 പോയിന്റിലേക്കാണ് സെന്‍സെക്‌സ് കുതിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ്് ഓഹരി വിപണി ഈ പോയിന്റിലേക്കെത്തുന്നത്.

ബി ജെ പിയുടെ വിജയം ഉറപ്പായതോടെ മോദിയുടെ സഹ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് അനുമോദനങ്ങളുമായി രംഗത്തെത്തി. കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജ്, രാജ്‌നാഥ് സിംഗ് തുടങ്ങിയ പ്രമുഖര്‍ ഇതില്‍ പെടുന്നു. മോദിയുടെ വിവേകപൂര്‍ണമായ നേതൃത്വവും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ ശക്തവും സജീവവുമായ ഇടപെടലുകളുമാണ് പാര്‍ട്ടിക്ക് ചരിത്ര വിജയം നേടിത്തന്നതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിനിടെ ഇസ്‌റാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുതല്‍ ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ ആബെ വരെയുള്ള ലോകനേതാക്കളും അഭിനന്ദനവുമായി രംഗത്തെത്തി.