Connect with us

Ongoing News

ബംഗാളിലും നേട്ടമുണ്ടാക്കി ബി ജെ പി; തൃണമൂലിന് തളര്‍ച്ച, തകര്‍ന്നടിഞ്ഞ് സി പി എമ്മും കോണ്‍ഗ്രസും

Published

|

Last Updated

കൊല്‍ക്കത്ത: “വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. എന്നാല്‍ എല്ലാം പരാജിതരും പരാജിതരാണെന്നു പറയാന്‍ കഴിയില്ല. ഫലങ്ങളെ കുറിച്ച് പൂര്‍ണാവലോകനം നടത്തിയ ശേഷം മാത്രമെ അഭിപ്രായം പറയാനാകൂ. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാകും വരെ കാത്തിരിക്കൂ.” പശ്ചിമ ബംഗാളില്‍ ബി ജെ പി നേട്ടമുണ്ടാക്കിയതിനെ കുറിച്ച് പ്രതികരിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ട്വീറ്റാണിത്.

ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ 16 എണ്ണത്തിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. 2014തിനെക്കാള്‍ 20 ശതമാനത്തിലധികം വോട്ടാണ് ബി ജെ പി ബംഗാളില്‍ നേടിയിരിക്കുന്നത്. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ അഞ്ച് ശതമാനം വര്‍ധനയുണ്ടായെങ്കിലും കഴിഞ്ഞ തവണത്തെതിനെക്കാള്‍ ഒമ്പതു സീറ്റുകള്‍ കുറവാണ് ലഭിച്ചത്. 2014ല്‍ തൃണമൂലിന് 34 സീറ്റുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ 25ലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

35 വര്‍ഷത്തോളം ബംഗാള്‍ ഭരിച്ച സി പി എം സംസ്ഥാനത്തു തകര്‍ന്നടിഞ്ഞു എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. സി പി എമ്മിന് ഒരു സീറ്റു പോലും നേടാനായില്ല. ഒരു സീറ്റുമായി കോണ്‍ഗ്രസും നിലംപരിശായി. സി പി എമ്മിന് ഏഴും കോണ്‍ഗ്രസിന് ആറും ശതമാനം വോട്ടാണ് നേടാനായത്.

Latest