Connect with us

National

മോദിക്ക് തിളക്കമാര്‍ന്ന രണ്ടാമൂഴം: കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ കേരളവും പഞ്ചാബും മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യം വീണ്ടും നരേന്ദ്രമോദിയുടെ കൈകളിള്‍ ഭദ്രം. രാജ്യ സുരക്ഷ അടക്കമുള്ള വൈകാരിക വിഷയങ്ങള്‍ ഏറ്റെടുത്ത് ബി ജെ പി നടത്തിയ പ്രചാരണത്തില്‍ പ്രതിപക്ഷം തകര്‍ന്നടിയുകയായിരുന്നു. കഴിഞ്ഞ തവണത്തേക്കള്‍ തിളക്കമാര്‍ന്ന വിജയവുമായാണ് ബി ജെ പി നയിക്കുന്ന എന്‍ ഡി എ വീണ്ടും അധികാരത്തിലേക്ക് പോകുന്നത്.

60 ശതമാനത്തിന് മുകളില്‍ വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ 340 സീറ്റുകള്‍ നേടി എന്‍ ഡി എ ചരിത്ര വിജയത്തിലേക്ക് അടുക്കുകയാണ്. ബി ജെ പി മാത്രം 293 സീറ്റുകളില്‍ മുന്നിലാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന യു പി എ 87 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് മുന്നിലുള്ളത് 57 സീറ്റുകളില്‍ മാത്രമാണ്. രാഹുല്‍ ഗാന്ധിയിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടക്കമുള്ള കോണ്‍ഗ്രസിന്റെ നിരവധി പ്രമുഖ നേതാക്കള്‍ പിന്നിലാണ്. കേരളത്തിലും പഞ്ചാബിലും നടത്തിയ മുന്നേറ്റമാണ് കോണ്‍ഗ്രസിന് എടുത്തുപറയാനുള്ള നേട്ടം. മഹാസഖ്യം അടക്കം രാജ്യത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ 88 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. യു പിയിലെ എസ് പി- ബി എസ് പി സഖ്യം 24 സീറ്റുകളിലാണ് മുന്നിലുള്ളത്.

ഹിന്ദി ഹൃദയഭൂമിയില്‍ നടത്തിയ ബി ജെ പി നടത്തിയ പടയോട്ടമാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ പ്രതീക്ഷകളെല്ലാം തകര്‍ത്തു കളഞ്ഞത്. അടുത്തിടെയാണ് കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ രാജസ്ഥാനാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഇവിടത്തെ 25 മണ്ഡലങ്ങളില്‍ 24നും എന്‍ ഡി എ വിജയത്തോടെ അടുക്കുകയാണ്. ഗുജറാത്തിലെ 25 മണ്ഡലങ്ങളും ബി ജെ പി തൂത്തുവാരുന്ന അവസ്ഥയാണ്. മധ്യപ്രദേശും മഹാരാഷ്ട്രയിലുമെല്ലാം ബി ജെ പി തംരഗമാണ്. ബീഹാറില്‍ ആകെയുള്ള 40 സീറ്റില്‍ 38ലും ബി ജെ പി ലീഡ് ചെയ്യുന്നു.

ബംഗാളില്‍ കടുത്ത വെല്ലുവിളികളെ അതിജീവിച്ച് 17 സീറ്റുകളില്‍ ബി ജെ പി മുന്നിട്ട് നില്‍ക്കുന്നു. യു പിയില്‍ ഇത്തവണ മഹാസാഖ്യത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചും ഭൂരിഭാഗം സീറ്റുകളിലും ബി ജെ പി മുന്നിട്ട് നില്‍ക്കുന്നു. 55 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. അസമില്‍ 14ല്‍ പത്ത് സീറ്റിലും ചത്തീസ്ഗഢില്‍ 11ല്‍ ഒമ്പതും, ജര്‍ഖണ്ഡലില്‍ 14ല്‍ 11ഉം ഹരിയാനയില്‍ പത്തി എട്ടും, ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളും, മധ്യപ്രദേശില്‍ 29ല്‍ 28ഉം മഹാരാഷ്ട്രയില്‍ 48ല്‍ 46ഉം മണ്ഡലത്തില്‍ ബി ജെ പി ലീഡ് ചെയ്യുകയാണ്.

ആന്ധ്രപ്രദേശ്, തമിഴ്‌നാട്, തെലുങ്കാന സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ നടത്തിയ മുന്നേറ്റമാണ് പ്രതിപക്ഷത്തിന് എടുത്തുകാണിക്കാനുള്ളത്.

72 needed for majority
Seats
Party Total Won Leading
BJP
299 117 182
INC
51 25 26
YSRCP
24 0 24
DMK
23 5 18
AITC
22 5 17
SHS
18 8 10
JD(U)
16 5 11
BJD
13 0 13
BSP
11 4 7
TRS
8 5 3
LJP
6 3 3
SP
6 1 5
NCP
5 4 1
CPI(M)
3 0 3
IUML
3 2 1
JKNC
3 2 1
AIMIM
2 0 2
CPI
2 1 1
SAD
2 2 0
AAAP
1 0 1
AIADMK
1 0 1
AIUDF
1 0 1
AJSU
1 1 0
JD(S)
1 1 0
JMM
1 0 1
KC (M)
1 1 0
MNF
1 1 0
NPF
1 0 1
NPP
1 0 1
RLD
1 0 1
RSP
1 0 1
SKM
1 0 1
TDP
1 0 1
AGP
0 0 0
AIFB
0 0 0
AINRC
0 0 0
BPF
0 0 0
DMDK
0 0 0
INLD
0 0 0
JKNPP
0 0 0
JKPDP
0 0 0
JVM (P)
0 0 0
PMK
0 0 0
PPOA
0 0 0
RJD
0 0 0
RLSP
0 0 0
SDF
0 0 0
UDP
0 0 0
Other parties
11 5 6

Latest