Connect with us

Ongoing News

തമിഴ്‌നാട്ടില്‍ നേട്ടമുണ്ടാക്കി ഡി എം കെ; നിയമസഭയിലേക്ക്‌ കനത്ത പോരാട്ടം

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി ഡി എം കെ. 38 സീറ്റില്‍ 37 എണ്ണത്തിലും ഡി എം കെ സഖ്യം മുന്നിലാണ്. ട്രിച്ചിയില്‍ കോണ്‍ഗ്രസിനാണ് ലീഡ്. ശിവഗംഗ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കാര്‍ത്തി ചിദംബരം ലീഡ് ചെയ്യുകയാണ്. മാഹി ഉള്‍പ്പെടുന്ന പോണ്ടിച്ചേരിയിലും കോണ്‍ഗ്രസ് മുന്നിലാണ്.

നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ എ ഐ ഡി എം കെയാണ് മുന്നില്‍. 22 മണ്ഡലങ്ങളില്‍ 11ല്‍ എ ഐ ഡി എം കെ മുന്നേറുമ്പോള്‍ ഡി എം കെ ഒമ്പതില്‍ നില്‍ക്കുന്നു. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ഉപതിരഞ്ഞെടുപ്പ് വിജയം നിര്‍ണായകമാണ്.