Connect with us

Ongoing News

ആലത്തൂരിലെ ജനത എന്നെ ഹൃദയത്തില്‍ സ്വീകരിച്ചു: രമ്യ ഹരിദാസ്

Published

|

Last Updated

ആലത്തൂര്‍: ആലത്തൂരിലെ വന്‍ മുന്നേറ്റത്തില്‍ സന്തോഷം പ്രകടിപ്പിച്ച് യു ഡി എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. ആലത്തൂരുകാര്‍ തന്നെ ഹൃദയത്തില്‍ സ്വീകരിച്ചുവെന്നും തനിക്കുണ്ടായ എല്ലാ പ്രതിസന്ധികളേയും വോട്ടര്‍മാര്‍ ഏറ്റെടുത്ത് ഒപ്പം നിന്നെന്നും രമ്യ പ്രതികരിച്ചു. ആലത്തൂരുകാരോടുള്ള നന്ദിയും സന്തോഷവും അറിയിക്കുന്നു.
ഇടതുകോട്ടയായ ആലത്തൂരില്‍ സിറ്റിംഗ് എം പി പി കെ ബിജുവിനെ 69812 വോട്ടിന് പിന്നിലാക്കി രമ്യ ഹരിദാസ് കുതിപ്പ് തുടരുകയാണ്.
ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ മാത്രമാണ് ബിജുവിന് ലീഡിലേക്ക് എത്താനായത്. പിന്നീട് രമ്യ ഹരിദാസിന്റെ കുതിപ്പായിരുന്നു.

 

Latest