Connect with us

National

അടുത്ത അഞ്ചു വര്‍ഷം രാജ്യം ആരു ഭരിക്കും; അറിയാം ഏതാനും സമയത്തിനകം

Published

|

Last Updated

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആരു ഭരിക്കുമെന്ന് ഏതാനും സമയത്തിനുള്ളില്‍ അറിയാം. വിവിധ കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും ധ്രുവീകൃതമായ പ്രചാരണങ്ങള്‍ക്കു ശേഷമാണ് ഫലത്തിലേക്കു കടക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒറ്റക്കു ഭൂരിപക്ഷം നേടിയ ബി ജെ പി വീണ്ടും ഭരണത്തിലേറാമെന്ന പ്രതീക്ഷയില്‍ നില്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയ ഊര്‍ജം നേടിയ കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി ജെ പിക്കു അനുകൂലമാണ്. എന്നാല്‍, എക്‌സിറ്റ് പോളുകള്‍ തെറ്റാറാണ് പതിവെന്നാണ് പ്രതിപക്ഷം പറയുന്നത്.

543 ലോക്‌സഭാ മണ്ഡലങ്ങളിലെ 542 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. 272 സീറ്റാണ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായിട്ടുള്ളത്.

Latest