Connect with us

Kerala

സ്‌ട്രോംഗ് റൂമുകള്‍ തുറന്നു; വോട്ടെണ്ണലിനുള്ള നടപടികള്‍ തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോംഗ് റൂമുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തുറന്നു. വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടി തുടര്‍ന്ന് നടക്കും.

വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. 29 ഇടത്തായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. 8.15ഓടെ ആദ്യ ഫലസൂചനകള്‍ അറിയാനാകും.

---- facebook comment plugin here -----

Latest