Connect with us

Kerala

തലവരിപ്പണം വാങ്ങരുത്,പ്രവേശന പരീക്ഷകളരുത്; സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബാലാവകാശ കമ്മിഷന്‍

Published

|

Last Updated

തിരുവനന്തപുരം: വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കര്‍ശന നിര്‍ദേശങ്ങളുമായി ബാലാവകാശ സംരക്ഷണ കമ്മിഷന്‍. പ്രവേശനത്തിനു തലവരിപ്പണം വാങ്ങുകയോ പ്രവേശന പരീക്ഷകള്‍ നടത്തുകയോ ചെയ്യുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ക്കശ നടപടിയുണ്ടാകുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ പി സുരേഷ് മുന്നറിയിപ്പ് നല്‍കി. എട്ടാം ക്ലാസ് വരെ വിദ്യാര്‍ഥികളില്‍ നിന്നു നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെ കമ്മിഷന്‍ നടപടിയെടുക്കും.

മഴക്കാലത്ത് യൂണിഫോമിന്റെ ഭാഗമായി കുട്ടികള്‍ ഷൂസും സോക്‌സും ധരിക്കണമെന്നു നിര്‍ബന്ധിക്കരുത്. സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കുറക്കണം. അധ്യയനം ആരംഭിക്കുന്നതിന് മുമ്പ് കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. കെട്ടിടങ്ങള്‍ക്ക് സുരക്ഷാഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം. സ്‌കൂള്‍ ബസുകളുടെ സുരക്ഷയും ഫിറ്റ്‌നസ്സും ഉറപ്പുവരുത്തണം. കുട്ടികളെ കയറ്റാന്‍ വിമുഖത കാണിക്കുന്ന സ്വകാര്യബസുടമകള്‍ക്കും ജീവനക്കാര്‍ക്കും എതിരെ നടപടി സ്വീകരിക്കും. ഫീസോ മറ്റ് തരത്തിലുള്ള പണമോ അടച്ചില്ലെന്നതിന്റെ പേരില്‍ മാര്‍ക്ക് ലിസ്റ്റോ ടിസിയോ തടഞ്ഞുവെക്കരുതെന്നും നിര്‍ദേശമുണ്ട്.