Connect with us

Kerala

ഹജ്ജ് ക്യാമ്പ് വളണ്ടിയര്‍ ഇന്റര്‍വ്യു

Published

|

Last Updated

മലപ്പുറം: 2019ലെ കോഴിക്കോട് (കരിപ്പൂര്‍) ഹജ്ജ് ക്യാമ്പില്‍ താമസിച്ച് ഹാജിമാര്‍ക്ക് സൗജന്യ സേവനം ചെയ്യുന്നതിന്ന് താത്പര്യമുള്ള വരില്‍ നിന്ന് ഹജ്ജ് ക്യാമ്പ് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. താത്പര്യമുള്ളവര്‍ 27ന് രാവിലെ 9 മണിക്ക് കാലിക്കറ്റ് എയര്‍പോര്‍ട്ട് റോഡിലുള്ള ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യവിന് അപേക്ഷ സഹിതം ഹാജരാകേണ്ടതാണ്.

ഹാജരായവരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തി അതില്‍നിന്ന് യോഗ്യരായവരെ ക്യാമ്പ് വളണ്ടിിയര്‍മാരായി തെരെഞ്ഞെടുക്കുന്നതാണ്.
ഉയര്‍ന്ന പ്രായ പരിധി 60 വയസ്സ്. അപേക്ഷയുടെ മാതൃക സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍(www.keralahajcommittee.org) ലഭ്യമാണ്. ഇന്റര്‍വ്യൂ വില്‍ പങ്കെടുക്കാത്തവരെ യാതൊരു കാരണവശാലും ക്യാമ്പ് വൡര്‍മാരായി പരിഗണിക്കുന്നതല്ല.

Latest