Connect with us

Kerala

നാഗമ്പടം റെയില്‍വേ മേല്‍പ്പാലം ശനിയാഴ്ച മുറിച്ചുനീക്കും

Published

|

Last Updated

കോട്ടയം: നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം സ്‌ഫോടനം നടത്തി തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ മുറിച്ചുനീക്കാന്‍ തീരുമാനം. ശനിയാഴ്ചയാണ് പാലം മുറിച്ചു നീക്കുക. പാലം കുറച്ച് ഉയര്‍ത്തിയ ശേഷം കട്ടര്‍ ഉപയോഗിച്ച് മുറിക്കാനാണ് പദ്ധതി. ആദ്യം പാലത്തിന്റെ ആര്‍ച്ചുകളാണ് മുറിക്കുക. തുടര്‍ന്ന് പാലം നാലായി മുറിച്ചുമാറ്റും. റെയില്‍പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഴയ പാലം പൊളിക്കുന്നത്.

പാലം മുറിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

---- facebook comment plugin here -----

Latest