Connect with us

Kerala

അക്രമത്തിനു പിന്നില്‍ സി പി എം: സി ഒ ടി നസീര്‍

Published

|

Last Updated

കോഴിക്കോട്: സി പി എമ്മാണ് തനിക്കു നേരെയുണ്ടായ അക്രമത്തിനു പിന്നിലെന്ന് വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി ഒ ടി നസീര്‍. തലശ്ശേരിയിലെയും കൊളശ്ശേരിയിലെയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗങ്ങളും തലശ്ശേരിയിലെ പ്രമുഖ സി പി എം നേതാവുമാണ് തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്. എന്നാല്‍, പി ജയരാജന് സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും കോഴിക്കോട് നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ കഴിയുന്ന നസീര്‍ പറഞ്ഞു.

അക്രമികളെ തിരിച്ചറിയാമെന്നും ദിവസങ്ങളോളമായി അവര്‍ തന്നെ നിരിക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നുവെന്നും നസീര്‍ വ്യക്തമാക്കി. മൂന്നു പ്രതികളെ പിടിച്ചതു കൊണ്ടു മാത്രം കേസ് അവസാനിപ്പിക്കാന്‍ കഴിയില്ല. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്ന് ആസൂത്രകരെയും പിടികൂടണം. പാര്‍ട്ടി അന്വേഷണത്തെക്കാള്‍ കൃത്യമായ പോലീസ് അന്വേഷണമാണ് ആവശ്യമെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest