Connect with us

Kerala

സി ബി ഐ അന്വേഷണം ആവശ്യപ്പെടുള്ള ദിലീപിന്റെ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല

Published

|

Last Updated

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സിനിമാതാരം ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് കോടതി വിസമ്മതം അറിയിച്ചത്. സുപ്രീംകോടതി വിധിക്ക് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
സി ബി ഐ അന്വേഷണം വന്നാല്‍ വിചാരണ കൂടാതെ കുറ്റവിമുക്തമാക്കുമെന്നും പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതി അറിയിച്ചു. മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ സെലിബ്രിറ്റി ആയതിനാല്‍ മാധ്യമ ശ്രദ്ധ സ്വഭാവികമാണെന്നായിരുന്നു കോടതിയുടെ മറുപടി.
സി ബി ഐ അന്വേഷണം ആവശ്യപ്പെടുള്ള ഹരജി ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലണ് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.