Connect with us

Kerala

കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സമയ പരിധി നീട്ടിനല്‍കില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കൊച്ചി മരടില്‍ തീരദേശത്ത് അനധികൃതമായി നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള സമയ പരിധി നീട്ടിനല്‍കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. സമയം നീട്ടി ചോദിച്ച് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഹോളിഫെയ്ത്ത്, ആല്‍ഫ വെഞ്ചേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നിവയാണ് ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്ന് മെയ് എട്ടിന് പരമോന്നത കോടതി ഉത്തരവിട്ടത്. നേരത്തെ ഹൈക്കോടതിയില്‍ നിന്ന് ഫ്‌ളാറ്റ് ഉടമകള്‍ സമ്പാദിച്ച അനുകൂല വിധിക്കെതിരെ തീരദേശ പരിപാലന അതോറിറ്റി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഉചിതമായ വേദികളെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. പരിസ്ഥിതി നിയമം ലംഘിച്ച് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നവരോട് നീതിന്യായ സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ളവ ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

---- facebook comment plugin here -----

Latest