Connect with us

Sports

ടോണി ക്രൂസിനെ സിദാന് വേണം

Published

|

Last Updated

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ മധ്യനിര താരം ടോണി ക്രൂസ് ക്ലബ് വിടുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ക്ലബ്ബിനൊപ്പം മൂന്നുവര്‍ഷത്തെ കരാര്‍കൂടി ജര്‍മന്‍ താരം പുതുക്കുകയായിരുന്നു. ഇതോടെ 2023വരെ ക്രൂസ് റയലില്‍ തുടരും.

സീസണില്‍ മോശം പ്രകടനം നടത്തിയ ടീമില്‍ അടുത്ത തവണ വിലകൂടിയ താരങ്ങളെ എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ക്രൂസുമായി ക്ലബ്ബ് പുതിയ കരാറിലെത്തിയത്. ക്ലബിനൊപ്പം മൂന്ന് ചാമ്പ്യന്‍സ് ലീഗും, ഒരു ലാലിഗ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. ടീമിനായി 233 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ക്രൂസ് 13 ഗോളുകളും സ്വന്തമാക്കി. 2014ല്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് റയലിലെത്തുന്നത്. സിനദിന്‍ സിദാന്‍ മടങ്ങിയെത്തിയതും ടീമില്‍ അഴിച്ചുപണി നടത്തുമെന്ന് വാഗ്ദാനം ചെയ്തതുമാണ് ക്രൂസിനെ പിടിച്ചുനിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. പി എസ് ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബുകള്‍ ടോണി ക്രൂസിനെ റാഞ്ചാന്‍ രംഗത്തെത്തിയിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും നേരത്തെ തന്നെ പുറത്തായ റയല്‍ ലാ ലീഗയില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

തുടര്‍തോല്‍വികളും സമനിലകളുമായി ലാ ലീഗയില്‍ കളിച്ച റയലിന്റെ മോശം സീസണുകളിലൊന്നാണ് കടന്നുപോകുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടുപോയതിന് പിന്നാലെ പരിശീലകരുടെ പിടിപ്പുകേടും ടീമിന് തിരിച്ചടിയായി.
ക്രിസ്റ്റ്യാനോയുടെ അഭാവം നികത്താന്‍ പോന്ന താരത്തെ കണ്ടെത്താന്‍ റയലിന് ഇനിയും സാധിച്ചിട്ടില്ല. ചെല്‍സിയില്‍ നിന്ന് എദെന്‍ ഹസാദ് റയലിലെത്തും.

Latest