Connect with us

Kerala

പോലീസ് സ്‌റ്റേഷനിലെ ആത്മഹത്യ: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

കോട്ടയം: മണര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ബാത്ത്‌റൂമില്‍ കസ്റ്റഡി പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെഷന്‍. സിവില്‍ പോലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജി ഡി ചാര്‍ജ് എ എസ് ഐ പ്രസാദ് എന്നിവരെയാണ് വീഴചയുണ്ടാതയാതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം എസ് പി ഹരിശങ്കര്‍ സസ്‌പെന്‍ഡ് ചെയ്തത്.

മദ്യപിച്ച് ബഹളം ഉണ്ടാക്കിയ കുറ്റത്തിന് കുടുംബാംഗങ്ങളുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മണര്‍ക്കാട് സ്വദേശി നവാസ് ഇന്നലെ രവിലെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായാണ് സ്റ്റേഷനിലെ ബാത്ത്‌റൂമില്‍ കയറി തൂങ്ങിമരിച്ചത്. പ്രതിയെ സംശയിക്കുന്ന കാര്യത്തില്‍ പോലീസുകാര്‍ക്ക് വീഴ്ചയഉണ്ടായതായി വിലയിരുത്തിയാണ് ഇപ്പോള്‍ വകുപ്പ്തല നടപടിയുണ്ടായിരിക്കുന്നത്.

കസ്റ്റഡി മരണങ്ങള്‍ സംബന്ധിച്ചുള്ള സുപ്രീംകോടതി മാര്‍ഗനിര്‍ദേശ പ്രകാരം കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.