Connect with us

Kerala

ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തിയെന്ന്; മന്ത്രി തോമസ് ഐസകിനെതിരെ ശ്രീധരന്‍ പിള്ള നിയമനടപടിക്ക്

Published

|

Last Updated

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് ധനമന്ത്രി തോമസ് ഐസകിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വക്കീല്‍ നോട്ടീസയച്ചു. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിക്കുന്നത് ശ്രീധരന്‍ പിള്ളയാണെന്ന് കുറ്റപ്പെടുത്തുന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് നടപടി.

വിവാദ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. നഷ്ടപരിഹാര തുക ശബരിമലയില്‍ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിന് നല്‍കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. തനിക്കെതിരെ വ്യക്തിഹത്യ നടത്തിയ വിവിധ വ്യക്തികള്‍ക്കെതിരെ 11 മാനനഷ്ട കേസുകള്‍ നല്‍കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ വ്യക്തിപരമായ ആക്ഷേപമില്ലെന്നും നിയമനടപടിക്ക് ഇല്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

---- facebook comment plugin here -----

Latest