Connect with us

Kerala

'ദേ പുട്ടില്‍' റെയ്ഡ്; പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

Published

|

Last Updated

കോഴിക്കോട്: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.

പുതിയറയിലെ “ദേ പുട്ട്” എന്ന ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത കോഴിയിറച്ചി, വീണ്ടും ഉപയോഗിക്കാനായി മാറ്റിവെച്ച എണ്ണ, വൃത്തിഹീനവും പൂപ്പല്‍ പിടിച്ചതുമായ ഫ്രീസറില്‍ സൂക്ഷിച്ച ഐസ്‌ക്രീം എന്നിവ പിടിച്ചെടുത്തു. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍എസ് ഗോപകുമാര്‍ പറഞ്ഞു.