Connect with us

Kerala

തിരഞ്ഞെടുപ്പില്‍ സി പി എമ്മിനെ ന്യൂനപക്ഷങ്ങള്‍ കൈവിട്ടു: എസ് ഡി പി ഐ

Published

|

Last Updated

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ യു ഡി എഫിന് വോട്ടു ചെയ്തതായി എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. പാര്‍ട്ടി മത്സരിക്കാത്ത ഏഴു മണ്ഡലങ്ങളില്‍ അവിടുത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടായിട്ടുണ്ട്.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ സി പി എമ്മിന് അനുകൂലമായാണ് വോട്ട് ചെയ്തത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനെ ന്യൂനപക്ഷങ്ങള്‍ കൈവിട്ടു. അതിന് സി പി എം തന്നെയാണ് ഉത്തരവാദി. എസ് ഡി പി ഐ കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദി സംഘടനയാണ്, തീവ്രവാദി സംഘടനയെ കൂട്ടുപിടിച്ചാണ് യു ഡി എഫ് ഫാസിസത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് തുടങ്ങിയ ആരോപണങ്ങള്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിക്കുന്നത് പരാജയ ഭീതി മൂലമാണെന്നും ഇത് അണികളെ കലാപത്തിനു പ്രേരിപ്പിക്കുന്നതാണെന്നും ഫൈസി പറഞ്ഞു. യു ഡി എഫിന് അനുകൂലമായുള്ള ന്യൂനപക്ഷ ഏകീകരണത്തിന്‌ നേതൃത്വം നല്‍കിയത് എസ് ഡി പി ഐ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest