Connect with us

National

അനധികൃത സ്വത്തു സമ്പാദന കേസ്: മുലായത്തിനും അഖിലേഷിനും സി ബി ഐ ക്ലീന്‍ ചിറ്റ്

Published

|

Last Updated

ലക്‌നൗ: അനധികൃത സ്വത്തു സമ്പാദന കേസില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനും യു പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനും ക്ലീന്‍ ചിറ്റ് നല്‍കി സി ബി ഐ. പിതാവിനും മകനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് സി ബി ഐ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നേതാക്കള്‍ക്ക്‌ സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയത്.

മുലായത്തിനും അഖിലേഷിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ രണ്ടാഴ്ചക്കുള്ളില്‍ മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ചില്‍ സി ബി ഐക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കിയിരുന്നു. 2007ല്‍ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ തത്സ്ഥിതി അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബഞ്ച് ആവശ്യപ്പെട്ടിരുന്നു.

1999നും 2005നും ഇടയില്‍ 100 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ ഇരുവരും അനധികൃതമായി സ്വന്തമാക്കിയെന്നാണ് കേസ്. അഭിഭാഷകന്‍ വിശ്വനാഥ് ചതുര്‍വേദിയാണ് മുലായം, അഖിലേഷ്, മുലായത്തിന്റെ മറ്റൊരു മകന്‍ പ്രതീക്, മരുമകള്‍ ഡിംപിള്‍ എന്നിവരെ പ്രതികളാക്കി പരാതി ഫയല്‍ ചെയ്തത്. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്താന്‍ 2007ല്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.