Connect with us

National

തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത് മികവുറ്റ രീതിയില്‍; കമ്മീഷനെ പ്രശംസിച്ച് മുന്‍ രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് മികവുറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ തിരഞ്ഞെടുപ്പു കമ്മീഷനെ പ്രശംസിച്ച് മുന്‍
രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ ഏറെ കൃത്യതയോടെയാണ് കമ്മീഷന്‍ പൂര്‍ത്തീകരിച്ചതെന്ന് തലസ്ഥാനത്ത് ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ പക്ഷപാതപരമായാണ് പ്രവര്‍ത്തിച്ചതെന്ന കോണ്‍ഗ്രസ് ആരോപണത്തെ പരോക്ഷമായി തള്ളുന്നതാണ് അദ്ദേഹത്തിന്റെ
പ്രസ്താവന.

തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെല്ലാം തങ്ങളുടെ ജോലി കൃത്യമായും ഭംഗിയായും നിര്‍വഹിച്ചു. ഇത്തവണ 67.3 ശതമാനം (മൂന്നില്‍ രണ്ടിനു മുകളില്‍) പേരാണ് തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായത്- മുന്‍
രാഷ്ട്രപതി പറഞ്ഞു.

Latest