Connect with us

National

അനുകൂലമായി എക്‌സിറ്റ് പോള്‍ ഫലം; ഭാവി പരിപാടികള്‍ ആലോചിക്കാന്‍ എന്‍ ഡി എ യോഗം വിളിച്ച് ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതിനു പിന്നാലെ എന്‍ ഡി എ നേതാക്കളുടെ യോഗം വിളിച്ച് ബി ജെ പി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് എന്‍ ഡി എ യോഗം ചേരുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പങ്കെടുക്കും. നേതാക്കള്‍ക്ക് അമിത് ഷാ അത്താഴ വിരുന്നും നല്‍കുന്നുണ്ട്.

മുതിര്‍ന്ന മന്ത്രിമാരുമായുള്ള പ്രധാന മന്ത്രിയുടെ കൂടിക്കാഴ്ചയും ഇന്ന് വൈകീട്ട് നാലിനു നടക്കും.
വോട്ടെണ്ണലിന് ഒരു ദിവസം മുമ്പ് നടക്കുന്ന യോഗത്തില്‍ എന്‍ ഡി എയിലെ ഭൂരിഭാഗം കക്ഷി നേതാക്കളും പങ്കെടുക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ 12 എണ്ണവും എന്‍ ഡി എ മുന്‍തൂക്കം നേടുമെന്നാണ് പ്രവചിച്ചിട്ടുള്ളത്.

Latest