Connect with us

Kerala

തിരുവനന്തപുരത്ത് കടയിലുണ്ടായ തീ നിയന്ത്രണ വിധേയം: ഒരു കോടി രൂപയുടെ നാശനഷ്ടം.

Published

|

Last Updated

തിരുവനന്തപുരം: കിഴക്കേ കോട്ട എം ജി റോഡില്‍ പഴവങ്ങാടി ഓവര്‍ ബ്രിഡ്ജിന് സമീപം കടയികടയിലുണ്ടായ തീ നിയന്ത്രണ വിധേയം. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമഫലമായാണ് അഗ്നിശമന വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയത്.
ബേഗുകളും മറ്റും വില്‍ക്കുന്ന ചെല്ലം അബ്രല്ലാമാര്‍ട്ട് കടയിലാണ് രാവിലെ രാവിലെ 9.10ഓടെ തീപ്പിടിച്ചത്. രണ്ട് നിലയിലുള്ള കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും. സ്‌കൂള്‍ വിപണി ലക്ഷ്യമിട്ട് വന്‍തോതില്‍ സാധനങ്ങള്‍ രണ്ട് നിലയിലുള്ള കടയില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു. ഇവ പൂര്‍ണമായും കത്തിനശിച്ചു. ഇവിടെ നിന്നും സമീപത്തെ ഒരു കടയിലേക്കും വീട്ടിലേക്കും തീ പടര്‍ന്നെങ്കിലും അഗ്നിശമന വിഭാഗത്തിന്റെ അവസരോചതി ഇടപെടലിനെ തുടര്‍ന്ന് വ്യാപനം തടയാന്‍ കഴിഞ്ഞു.

തീ അണക്കാനുള്ള ശ്രമത്തിനിടെ രണ്ട് അഗ്നശമന ജീവനക്കാര്‍ക്ക് പരുക്കേറ്റു. എന്നാല്‍ സാരമുള്ളതല്ല. പത്ത് യൂണിറ്റ് അഗ്നിശമന വിഭാഗം ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീപ്പിടിത്തം ഉണ്ടായ കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നശമന സേനക്ക് പെട്ടന്ന് കഴിഞ്ഞെങ്കിലും പിന്‍ഭാഗത്തെ തീ അണക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ഇടുങ്ങിയ വഴികള്‍ അഗ്നിശമന വിഭാഗത്തിന് എത്താന്‍ കഴിയാത്തതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. എന്നാല്‍ വലിയ പമ്പുകള്‍ എത്തിച്ച് തീ അണക്കുകയായിരുന്ുന. തീപ്പിടിച്ച കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമുണ്ടായിരുന്നു. ഇവിടങ്ങളിലുള്ള മുഴുവന്‍ പേരെയും പെട്ടന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞു. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വീടുകളിലുള്ളവര്‍ക്ക് മടങ്ങിയെത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ തീപ്പിടിത്തണുണ്ടായത് അറിഞ്ഞ് നഗരവാസികള്‍ ഒന്നാകെ പ്രദേശത്തേക്ക് ഒഴുകിയെത്തിയത് വലിയ ഗതാഗത തടസ്സത്തിന് ഇടയാക്കി. മൂന്ന് മണിക്കൂറായി നഗരത്തില്‍ രൂപപ്പെട്ട ഗതാഗത പ്രതിസന്ധി ഇപ്പോഴും പൂര്‍ണമായും മാറിയിട്ടില്ല.
.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍, മറ്റ് ജനപ്രതിനിധികള്‍, ഉയര്‍ന്ന പോലീസ് ഉദഗ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

 

Latest