Connect with us

National

സുരക്ഷയില്ലാതെ യു പിയിലും ബീഹാറിലുമെല്ലാം ഇ വി എമ്മുകള്‍ സ്‌ട്രോങ് റൂമില്‍ എത്തിച്ചതായി ആരോപണം

Published

|

Last Updated

ന്യൂഡല്‍ഹി: പോളിംഗിന് ശേഷവും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി പ്രതിപക്ഷത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്ന ചില വാര്‍ത്തകള്‍ പുറത്തുവരുന്നു. അവസാനഘട്ട പോളിംഗ് കഴിഞ്ഞതിന് ശേഷവും സുരക്ഷയില്ലാതെ യു പിയിലും ബീഹാറിലുമെല്ലാം ഇ വി എമ്മുകള്‍ സ്‌ട്രോങ് റൂമില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരണ്‍ മണ്ഡലങ്ങളിലെ ഇ വി എമ്മുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകളിലേക്ക് ഇ വി എമ്മുകളുമായി എത്തിയ വാഹനങ്ങള്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആര്‍ ജെ ഡികോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി. ഇവിടേക്ക് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇ വി എമ്മുകള്‍ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബി ഡി ഒക്ക് സാധിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ചന്ദൗളിയില്‍ ഇ വി എം നിറച്ച് വന്ന ട്രക്ക് പിടികൂടിയത് പ്രതിഷേധത്തിന് കാരണമായി. പുറത്ത് വരുന്ന വീഡിയോകള്‍ പ്രകാരം സ്റ്റോറേജ് യൂണിറ്റുകളിലേക്ക് ഇ വി എമ്മുകള്‍ എത്തിക്കുന്നതായാണ് കാണിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ മഹാസഖ്യം സ്ഥാനാര്‍ഥിയായ അഫ്‌സല്‍ അന്‍സാരി സ്‌ട്രോങ് റൂമിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. വാഹനങ്ങളില്‍ ഇ വി എം പുറത്തേക്ക് കടത്തിയെന്ന് പറഞ്ഞാണ് സ്ഥാനാര്‍ഥി ധര്‍ണയിരുന്നത്.

സ്ഥാനാര്‍ഥികളെ അറിയിക്കാതെ യു പിയിലെ ഝാന്‍സിയിലും ഇ വി എമ്മുകള്‍ മാറ്റിയതായി ആരോപിക്കുന്ന ദൃശ്യങ്ങള്‍ വന്നിട്ടുണ്ട്.

 

---- facebook comment plugin here -----

Latest