Connect with us

Sports

ലോകകപ്പ്: പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

Published

|

Last Updated

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ടീം പ്രഖ്യാപനം നടന്നിരുന്നുവെങ്കിലും മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് അന്തിമ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന ടീമില്‍ ഇടം പിടിക്കാന്‍ കഴിയാതിരുന്ന മുഹമ്മദ് ആമിര്‍, വഹാബ് റിയാസ്, ആസിഫ് അലി എന്നിവര്‍ അന്തിമ പതിനഞ്ചംഗ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

എന്നാല്‍ നേരത്തെ ഇടംപിടിച്ചവിരില്‍ നിന്ന് ആബിദ് അലി, ഫഹീം അഷ്‌റഫ്, ജുനൈദ് ഖാന്‍ എന്നിവര്‍ പുറത്തായി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് ഫഹീം അഷ്‌റഫിനും, ജുനൈദ് ഖാനും തഴയപ്പെടാന്‍ കാരണമായത്. ആബിദ് അലിക്ക് ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ മാത്രമാണ് അവസരം ലഭിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റിലുടനീളം ഫഖര്‍ സമാനും, ഇമാമുല്‍ ഹഖും നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനം ആബിദ് അലിക്കും ടീമിന് പുറത്തേക്കുള്ള വഴിയൊരുക്കി.

പേസ് ബൗളര്‍ വഹാബ് റിയാസ് തിരിച്ചെത്തിയെന്നതാണ് ഏറെ ശ്രദ്ധേയം. യാതൊരു പ്രതീക്ഷയുമിലാലതിരുന്നിട്ടും ഇംഗ്ലണ്ടില്‍ മുമ്പ് കളിച്ചിട്ടുള്ള പരിചയമാണ് വഹാബിന് തുണയായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ പാക്ബോളര്‍മാരുടെ ദയനീയ ബോളിംഗ് പ്രകടനമാണ് അസുഖത്തെത്തുടര്‍ന്ന് ടീമിന് പുറത്തിരുന്നിട്ടും മുഹമ്മദ് ആമിറിന് ടീമിലേക്കെത്തിച്ചത്.

പാകിസ്ഥാന്റെ ലോകകപ്പ് ടീം:

സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമുല്‍ ഹഖ്, ആസിഫ് അലി, ബാബര്‍ അസം, ഷുഐബ് മാലിക്ക്, മുഹമ്മദ് ഹഫീസ്, ഹാരിസ് സുഹൈല്‍, ഷദബ്ഖാന്‍, ഇമാദ് വസീം, ഹസന്‍ അലി, മുഹമ്മദ് ആമിര്‍, ഷഹിന്‍ഷാ അഫ്രീദി, വഹാബ് റിയാസ്, മുഹമ്മദ് ഹസ്‌നൈന്‍.

Latest