Connect with us

Education

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ് പട്ടികയിൽ 2,00,099 പേർ

Published

|

Last Updated

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റിൽ ഉൾപ്പെട്ടത് 2,000,99 പേർ. ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ നൽകിയവരിൽ 42 ശതമാനം പേരാണിത്. അലോട്ട്‌മെന്റ് ഫലം hscap.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ നമ്പറും ജനന തീയതിയും നൽകി പരിശോധിക്കാം. മെറിറ്റിലും സംവരണവിഭാഗത്തിലും ഉൾപ്പെടെ 2,42,570 സീറ്റുകളുള്ള ഏകജാലകം വഴിയുള്ള പ്ലസ് വൺ പ്രവേശനത്തിൽ 2,000,99 അപേക്ഷകരാണ് ട്രയൽ അലോട്ട്‌മെന്റിൽ ഉൾപ്പെടുന്നത്. സംവരണ വിഭാഗത്തിലെ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള സീറ്റുകളുൾപ്പെടെ 42,471 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.

1,27,784 ജനറൽ സീറ്റുകൾ ഏകജാലക പ്രവേശനത്തിനുള്ളതിൽ ട്രയൽ അലോട്ടമെന്റിൽ ഇടുക്കി ജില്ലയിലെ 25 സീറ്റുകൾ മാത്രമാണ് മിച്ചമുള്ളത്. ഈഴവ വിഭാഗത്തിൽ സംവരണംചെയ്ത 11,230 സീറ്റുകളിൽ 54 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. മുസ്‌ലിം സംവരണ സീറ്റുകളാണ് 10,642ൽ 134 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. പട്ടികജാതി വിഭാഗത്തിനായി നീക്കിവെച്ച 36,738 സീറ്റുകളിൽ 7809ലും ആളില്ല. പട്ടികവർഗ വിഭാഗത്തിൽ 24,491 സീറ്റുകളിൽ 3679 മാത്രമാണ് അലോട്ട് ചെയ്തിരിക്കുന്നത്. 20,812 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. പ്രവേശനത്തിന് അപേക്ഷിച്ചവർ നിർബന്ധമായും ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കണം.

അലോട്ട്‌മെന്റ് ലഭിച്ചവർക്കും ഉൾപ്പെടാത്തവർക്കും സ്‌കൂളും ഓപ്ഷനുകളും തിരുത്താനും അവസരമുണ്ട്. ഇതിനുള്ള അപേക്ഷകൾ ഇന്ന് വൈകുന്നേരം നാലുവരെ സമർപ്പിക്കാം. നേരത്തേ ഓൺലൈൻ അപേക്ഷയും ഫീസും ഹാജരാക്കിയ സ്‌കൂളിൽ തന്നെയാണ് തിരുത്തൽ അപേക്ഷ നൽകേണ്ടത്.

ജില്ല അപേക്ഷകർ, ട്രയൽ അലോട്ട്‌മെന്റ്,ഒഴിവുള്ള സീറ്റുകൾ തിരുവനന്തപുരം- 37,236, 17,981, 2687, കൊല്ലം-35,863, 15,573 2510, പത്തനംതിട്ട-15,386 8,075, 1654, ആലപ്പുഴ-27,977, 12,828, 2647, കോട്ടയം-25,753, 11,212, 2422, ഇടുക്കി-14,060, 6,505, 1330, എറണാകുളം-40,090, 16,817, 3141, തൃശ്ശൂർ-42,083, 17,891, 3515, പാലക്കാട്-44,927, 17,074, 2998, കോഴിക്കോട്-48,554, 18,646, 4365, മലപ്പുറം-81,486, 27,362, 6757, വയനാട്-11,989, 5626, 981, കണ്ണൂർ-36,117, 16,066, 5139, കാസർകോട്-18,209, 8,433, 2325.

Latest