Connect with us

National

ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം: നിലപാട് മാറ്റാതെ അശോക് ലവാസ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന അഭിപ്രായത്തില്‍ തന്നെയാണ് അദ്ദേഹം ഉള്ളത്. കഴിഞ്ഞ ദിവസം യോഗത്തില്‍ പങ്കെടുക്കണമെന്നും ഐക്യത്തോടെ പോകണമെന്നും ചൂണ്ടിക്കാട്ടി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ലവാസക്ക് കത്തച്ചിരുന്നു. നിലപാടിലുറച്ച് അദ്ദേഹം മറുപടിയും നല്‍കിയിരുന്നു. ഇന്ന് കമ്മീഷന്‍ യോഗം ചേരാനിരിക്കെ തന്റെ നിലപാട് പരസ്യമായി പറഞ്ഞ് ലവാസ രംഗത്തെത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമ്പത് തവണ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഉയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങളാണ് വലിയ പ്രതിസന്ധിക്ക് കാരണം. മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന തെളിവു സഹിതമുള്ള ആരോപണങ്ങള്‍ പരിശോധിച്ച ശേഷം കമീഷന്‍ നല്‍കിയ ക്ലീന്‍ ചിറ്റ് ആണ് ഇതിനിടയാക്കിയത്. ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ കമീഷന്‍ അംഗത്തിന്റെ വിയോജിപ്പ് മിനിട്!സില്‍ രേഖപ്പെടുത്താത്തതാണ് കമ്മീഷണര്‍ അശോക് ലവാസയെ പരസ്യ വിമര്‍ശനത്തിലെത്തിച്ചത്.

 

Latest