Connect with us

National

ബിജെപിക്ക് തടയിടാന്‍ ശ്രമങ്ങള്‍ തുടരുന്നു;ചന്ദ്രബാബു നായിഡു മമതയെ കണ്ടു

Published

|

Last Updated

ന്യൂഡല്‍ഹി: എന്‍ഡിഎക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിറകെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തിന്റെ തുടര്‍ച്ചയായാണ് നായിഡു മമതയെ കണ്ടത്. തങ്ങള്‍ രാഷ്ട്രീയ സംസാരിച്ചുവെന്ന് മമതയെ സന്ദര്ശിച്ച ശേഷം ചന്ദ്രബാബു നായിഡു പറഞ്ഞു.

ഇവിഎമ്മുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ മമതയുടെ സാന്നിധ്യം ഉറപ്പുവരുത്താനാണ് മമതയെ ചന്ദ്രബാബു നായിഡു സന്ദര്‍ശിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷവും ചന്ദ്രബാബു നായിഡു പ്രതിപക്ഷ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. നേരത്തെ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, അഖിലേഷ് യാദവ് , മായാവതി, ശരത് യാദവ്, അരവിന്ദ് കെജരിവാള്‍ എന്നിവരെ ചന്ദ്രബാബു നായിഡു സന്ദര്‍ശിച്ചിരുന്നു.

Latest