Connect with us

National

അഭിപ്രായ സര്‍വേകള്‍ ആരോപണങ്ങള്‍ക്കുള്ള മറുപടി;അവിശുദ്ധ സഖ്യങ്ങള്‍ പരാജയപ്പെടും: ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ പ്രതിപക്ഷമുയര്‍ത്തിയ ആരോപണങ്ങള്‍ക്കുള്ള മറുപടിയെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ജനങ്ങളില്‍ നേരിട്ടെത്തി നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമായി തീരുന്നതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകുമെന്നും ബ്ലോഗില്‍ അദ്ദേഹം കുറിച്ചു.

സ്ഥിരതയുള്ള സര്‍ക്കാറിനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. എതിരാളികള്‍ ഒന്നിക്കുന്ന തൂക്ക് സഭ രാജ്യത്തിന് ആവശ്യമില്ല.അവിശുദ്ധ സഖ്യങ്ങള്‍ പരാജയപ്പെടും. നേതാക്കളെ ജനങ്ങള്‍ വിലയിരുത്തുന്നത് ജാതിയുടേയോ കുടുംബത്തിന്റേയോ പേരിലല്ലെന്നും ജെയ്റ്റ്‌ലി ബ്ലോഗില്‍ പറയുന്നുണ്ട്.

Latest