Connect with us

National

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ അന്തിമവിധിയല്ല:നിതിന്‍ ഗഡ്കരി

Published

|

Last Updated

നാഗ്പൂര്‍: എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ അന്തിമവിധിയല്ലെന്നും സൂചനകള്‍ മാത്രമാണെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന ഫല സൂചന എന്‍ഡിഎ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്നും ഗഡ്കരി അവകാശപ്പെട്ടു.എക്‌സിറ്റ്‌പോള്‍ ഒരിക്കലും അന്തിമവിധിയല്ലെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിന്റെ പൊതുവായ ഒരു ചിത്രം അവ പ്രതിഫലിപ്പിക്കുന്നുമുണ്ട്.

ഭരണമികവിന്റെ പേരില്‍ ജനങ്ങള്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വീണ്ടും പിന്തുണയ്ക്കുന്നതിന്റെ സൂചനകളാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്നതെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുെട ജീവിതകഥ പ്രമേയമായ പിഎംനരേന്ദ്രമോദി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി.