Connect with us

Kerala

അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് -ബിജെപി ധാരണയുണ്ട്:കോടിയേരി

Published

|

Last Updated

കാസര്‍കോട്: ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് ദുരന്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് ഒഴിവാക്കാന്‍ സിപിഎം ശ്രമങ്ങള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

പല തിരഞ്ഞെടുപ്പുകളിലും തോറ്റിട്ടുണ്ട് , തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്നും കോടിയേരി പറഞ്ഞു. അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ട്. ബിജെപിയുടെ വോട്ട് ബിജെപിക്ക് തന്നെ ചെയ്താല്‍ ഇടതിന് നല്ല ഫലം കിട്ടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.