മക്കയും ജിദ്ദയും ലക്ഷ്യമാക്കിയുള്ള ഹൂതി മിസൈലാക്രമണ ശ്രമം സഊദി സൈന്യം തകര്‍ത്തു

Posted on: May 20, 2019 5:48 pm | Last updated: May 20, 2019 at 8:07 pm

റിയാദ്: മക്കയെയും ജിദ്ദയെയും ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സഊദി അറേബ്യയുടെ വ്യോമസേന തകര്‍ത്തു. ത്വായിഫിനു മുകളില്‍ വച്ചാണ് തിങ്കളാഴ്ച അതിരാവിലെ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകള്‍ തകര്‍ത്തതെന്ന് സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മക്കയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ത്വാഇഫ്.

ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ വ്യോമസേനക്കു തകര്‍ക്കാന്‍ സാധിച്ചതായി അല്‍ അറേബ്യ പത്രം വെളിപ്പെടുത്തി. സംഭവത്തെ കുറിച്ച് സഊദി അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതാദ്യമായല്ല ഹൂതികള്‍ മക്ക ലക്ഷ്യമാക്കി ആക്രമണം നടത്തുന്നത്. 2017 ജൂലൈയിലും ഇതുപോലൊരു ആക്രമണം നടന്നിരുന്നു.