Connect with us

Kerala

കെവിന്‍ വധക്കേസ്: സാക്ഷിയെ മര്‍ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി

Published

|

Last Updated

കോട്ടയം: കെവിന്‍ വധക്കേസില്‍ സാക്ഷിയെ മര്‍ദിച്ച സംഭവത്തില്‍ പിടിയിലായ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. കേസിലെ 37ാം സാക്ഷി രാജേഷിനെ മര്‍ദിച്ച മനു, ഷിനു എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. യഥാക്രമം കേസിലെ ആറും 13ഉം പ്രതികളാണിവര്‍.

കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്ന് രാജേഷിന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.