Connect with us

National

മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി ജെ പി നീക്കം തുടങ്ങി

Published

|

Last Updated

ഭോപ്പാല്‍: അടുത്തിടെ അധികാരത്തില്‍വന്ന മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ മറിച്ചിടാനുള്ള അണിയറ നീക്കങ്ങള്‍ ബി ജെ പി ആരംഭിച്ചു. കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന അഭിപ്രായ സര്‍വ്വേകളുടെ ഭലത്തിലാണ് ബി ജെ പിയുടെ പുതിയ നീക്കങ്ങള്‍.

കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിഭക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി സംസ്ഥാന ഘടകം ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഉടന്‍ നിയമസഭ വിളിച്ച് ചേര്‍ക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. ചില കോണ്‍ഗ്രസ് എം എല്‍ എമാര്‍ പാര്‍ട്ടി മാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും കത്തിലുണ്ട്. ഈ ആവശ്യം ഉന്നയിച്ച് അടുത്ത ദിവസം തന്നെ ഗവര്‍ണറെ നേരിട്ട് കാണാനും പാര്‍ട്ടി തീരുമാനിച്ചു.

മധ്യപ്രദേശില്‍ നേരിയ ഭൂരിഭക്ഷത്തിലാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. 113 എം എല്‍ എമാര്‍ കോണ്‍ഗ്രസിനും 109 എം എല്‍ എമാര്‍ ബി ജെ പിക്കുമുണ്ട്. ബി എസ് പി അടക്കമുള്ള ചെറു പാര്‍ട്ടികളുടെ പിന്തുണയിലാണ് കോണ്‍ഗ്രസ് ഭരണം. എം എല്‍ എമാരെ മറുകണ്ടം ചാടിച്ച് എങ്ങനെയെങ്കിലും നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനാണ് ബി ജെ പി നീക്കം.

മധ്യപ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സഖ്യകക്ഷിയായ ബി എസ് പിയും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ട്. മന്ത്രിസഭാ രൂപവത്ക്കരണത്തില്‍ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായ വിത്യാസുമുണ്ട്. ഇതെല്ലാം അവസരമായികണ്ടാണ് ബി ജെ പി കരുക്കള്‍ നീക്കുന്നത്. മന്ത്രിസ്ഥാനം ലഭിക്കാത്തില്‍ അതൃപ്തിയുള്ള കോണ്‍ഗ്രസ് എല്‍ എമാരുമായി ബി ജെ പി ചര്‍ച്ചകള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശിന് പിന്നാലെ കോണ്‍ഗ്രസ്- ജെ ഡി എസ് ഭരണം തുടരുന്ന കര്‍ണാടകയിലും അട്ടിമറി നീക്കം ബി ജെ പി ഊര്‍ജിതമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest