Connect with us

Kerala

വരാപ്പുഴ കസ്റ്റഡി മരണം: ഒമ്പതു പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

Published

|

Last Updated

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ പ്രതികളായ ഒമ്പതു പോലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി. ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

എറണാകുളം റൂറല്‍ എസ് പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ (ആര്‍ ടി എഫ്) അംഗങ്ങളായ സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, എം എസ് സുമേഷ്, എസ് ഐ. ദീപക്, ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, എ എസ് ഐമാരായ സി എന്‍ ജയാനന്ദന്‍, സന്തോഷ് ബേബി, സി പി ഒ. പി ആര്‍ ശ്രീരാജ്, ഇ ബി സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ വിചാരണാനുമതി നല്‍കണമെന്ന പോലീസ് മേധാവിയുടെ ആവശ്യമാണ് അംഗീകരിച്ചത്.

പോലീസുകാരുടെ ഭാഗത്തു നിന്ന് ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അധികാരം ദുരുപയോഗപ്പെടുത്തിയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനല്‍ നടപടി നിയമ സംഹിത വകുപ്പ് 197 പ്രകാരമുള്ള സംരക്ഷണത്തിന് പോലീസുദ്യോ
ഗസ്ഥര്‍ അര്‍ഹരല്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടിപിടിക്കേസില്‍ വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസിലാണ് 2018 ഏപ്രില്‍ ആറിന് ശ്രീജിത്ത് ഉള്‍പ്പടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് മര്‍ദനത്തിലേറ്റ ഗുരുതര പരുക്കാണ് ശ്രീജിത്ത് മരിക്കാനിടയാക്കിയതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഏപ്രില്‍ ഒമ്പതിനായിരുന്നു മരണം.

Latest