Connect with us

Kerala

കേരളത്തില്‍ എല്‍ ഡി എഫ് മികച്ച വിജയം നേടും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ്‌പോളുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ പ്രവചിച്ച പല എക്‌സിറ്റ്‌പോളും പാളിയിട്ടുണ്ട്. 2004 എന്‍ ഡി എ തുടര്‍ ഭരണം പ്രവചിച്ച സര്‍വ്വകളെല്ലാം പാളിയത് ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഊഹഹത്തിനെപ്പറ്റി നമ്മള്‍ മറ്റൊരു ഊഹംവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. 23വരെ കാത്തിരിക്കാം. കേരളത്തില്‍ എല്‍ ഡി എഫ് മികച്ച വിജയം നേടും. ശബരിമല തിരഞ്ഞെടുപ്പില്‍ പ്രകടമായതായ ദേവസ്വംമന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി തള്ളി. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.