Connect with us

Kerala

ചെയര്‍മാനെ കണ്ടെത്താന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യം ജോസഫ് തള്ളി

Published

|

Last Updated

കോട്ടയം: പാര്‍ട്ടി പിടിച്ചടക്കാനുള്ള രണ്ട് നേതാക്കളുടെ ചരടുവലി കേരള കോണ്‍ഗ്രസ് എമ്മില്‍ പ്രതിസന്ധി മുറുകുന്നു. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം എന്ത് സമ്മര്‍ദമുണ്ടായാലും വിട്ടുനല്‍കില്ലെന്ന വ്യക്തമായ സൂചന നല്‍കി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ്. കെ എം മാണിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുന്ന പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ജോസ് കെ മാണി എം പിയുടെ പ്രസ്താവന അദ്ദേഹം തള്ളി.

സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് നീക്കമെന്നും പാര്‍ട്ടി ഭരണഘടനയില്‍ സമവായത്തെക്കുറിച്ച് പറയുന്നുണ്ടെന്നും  ജോസഫ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി പെട്ടന്ന് ചേരണ്ട സാഹചര്യമില്ല. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ സാഹചര്യം വ്യക്തമാക്കണമെന്നും ജോസഫ് പറഞ്ഞു.

പി ജെ ജോസഫ് ചെയര്‍മാന്‍, ജോസ് കെ മാണി എന്ന ഫോര്‍മുല പാര്‍ട്ടിക്ക് മുമ്പിലുണ്ടെന്നും ജോസഫ് പറഞ്ഞു. എന്നാല്‍ ഇത് സമവായത്തിലൂടെ തീരുമാനിക്കേണ്ടതാണ്. അതിനിടെ  പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി സി എഫ് തോമസിനെ തിരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു.