Connect with us

Kerala

യൂറോപ്യന്‍ സന്ദര്‍ശനത്തിലുണ്ടായത് നാടിന്റെ വികസനത്തിന് കുതിപ്പേകുന്ന ചര്‍ച്ചകള്‍: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിന് അടിത്തറ ഒരുക്കുന്ന ചര്‍ച്ചകള്‍ നടന്നുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രളയ പുനര്‍നിര്‍മാണ കാര്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ യോഗം വിളിക്കും. നെതര്‍ലന്‍ഡ് മാതൃക കൂടി പരിഗണിച്ചാണ് യോഗം. യോഗത്തിന് ശേഷം തുടര്‍ നടപടി സ്വീകരിക്കും. പ്രളയ പുനര്‍നിര്‍മാണം ഭിന്നശേഷി സൗഹൃദമാക്കും.

കൃഷി വനപരിപാലനം മുതല്‍ പരിസ്ഥിതി മുന്‍നിര്‍ത്തിയുള്ള ടൂറിസം പദ്ധതികള്‍ക്ക് വരെയുള്ള വിവിധ സാധ്യതകളാണ് വിവി ചര്‍ച്ചകളിലുണ്ടായത്. ഇതനുസരിച്ചുള്ള തുടര്‍ നടപടികളുണ്ടാകും. നെതര്‍ലാന്‍ഡില്‍ നിന്നുള്ള വ്യവസായികളുടെയും മറ്റ് സംരംഭകരുടേയും യോഗത്തില്‍ വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചിട്ടുണ്ട്.

ജല കാര്‍ഷിക സമുദ്രതല സംരംഭങ്ങളില്‍ ഡച്ച് കമ്പികളുടെ സഹായത്തോടെ വന്‍ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നത്. നെതര്‍ലാന്‍ഡിലെ ജലസമുദ്ര- ഷിപ്പിംഗ് മന്ത്രിയുമായി ചര്‍ച്ച നടത്തി. അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജല, സമുദ്രജല, ഷിപ്പിംഗ് മേഖലയിലെ വിദഗ്ദ സംഘത്തിനൊപ്പം അദ്ദേഹം കേരളത്തിലെത്തും. അവിടെയുള്ള റൂം ഫോര്‍ റിവര്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും.

ഇന്തോ- ഡച്ച് ചരിത്ര ബന്ധങ്ങളെ സംരക്ഷിക്കുന്ന ഒരു എക്‌സിബിഷന്‍ ഈ വര്‍ഷം കൊച്ചിയില്‍ നടത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഡച്ച് എംബസിയുമായി ചര്‍ച്ച ചെയ്താകും എക്‌സിബിഷന്‍ നടപ്പാക്കുക.