Connect with us

International

പാക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മകള്‍ മരിച്ചു

Published

|

Last Updated

കറാച്ചി: പാക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ രണ്ടു വയസ്സുകാരി മകള്‍ നൂര്‍ ഫാത്വിമ നിര്യാതയായി. ഇംഗ്ലണ്ട് പര്യടനത്തിലായിരുന്ന ആസിഫ് വിവരമറിഞ്ഞ് നാട്ടിലേക്ക് മടങ്ങി. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്ന നൂര്‍ അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പാക് സൂപ്പര്‍ ലീഗിന്റെ നാലാം സീസണ്‍ നടക്കുന്നതിനിടെയാണ് നൂര്‍ ഫാത്വിമ അര്‍ബുദ ബാദിതയാണെന്നു കണ്ടെത്തിയത്. മകളെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ആസിഫ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഉടന്‍ വിസയും മറ്റു സൗകര്യങ്ങളും യു എസ് അധികൃതര്‍ ചെയ്തുകൊടുത്തു.